ഐ.ടി @ സ്ക്കൂള്‍ ജില്ലാ റിസോഴ്സ് കേന്ദ്ര ഉദ്ഘാടനം

ഐ ടി@ സ്ക്കൂള്‍ പ്രോജക്ട് പാലക്കാട് ജില്ല ഓഫീസിന്റെയും സ്മാര്‍ട്ട് സ്ക്കൂളിലേക്കുള്ള 120 ക്ളാസ്സ് മേറ്റ് ലാപ്‌ടോപ്പ് വിതരണത്തിന്റെയും ഉദ്ഘാടനം ജനുവരി 8 ന് ഉച്ച്ക്ക്3 pm ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസവകുപ്പ് മന്ത്രി ശ്രീ പി.കെ അബ്ദു റബ്ബ് നിര്‍വഹിക്കും. ചടങ്ങില്‍ സര്‍വ്വശ്രീ ഷാഫി പറമ്പില്‍ MLA, എ. ഷാജഹാന്‍ IAS(പൊതു വിദ്യാഭ്യാസ ഡയറക്ടര്‍) , പി. എസ്. മുഹമ്മദ് സാഗിര്‍ IAS(ഡയറക്‌ടര്‍,ഹയര്‍ സെക്കന്ററി എഡ്യൂക്കേഷന്‍), എം. അബ്‌ദുള്‍ റഹിമാന്‍ (‍ഡയറക്ടര്‍, ഹയര്‍ സെക്കന്ററി എഡ്യൂക്കേഷന്‍), വി. രാമന്ദ്രന്‍(ഡി.ഡി.ഇ പാലക്കാട്), അന്‍വര്‍ സാദത്ത് (എക്സി.ഡയറക്ടര്‍, ഐ.ടി@സ്കൂള്‍ പ്രോജക്ട്) തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതാണ്. ഏവരുടെയും മഹനീയ സാന്നിദ്ധ്യം ക്ഷണിച്ചുകൊള്ളുന്നു