Posts Tagged ‘malayalam classess’

ഭിന്ന നിലവാരക്കാരായ കുട്ടികളുള്ള ക്ലാസ്മുറികൾ

Sunday, July 11th, 2010

പ്രവർത്തനങ്ങൾ ഇനിനനെയാവാമോ?

ഒൻപതാം ക്ലാസിലെ ‘ഭൂമിഗീതങ്ങൾ’ എന്ന കവിത കുട്ടി ആസ്വദിച്ചത് മൂല്യനിർണ്ണയം ചെയ്യാൻ…

താഴെ പറയുന്ന പ്രവർത്തനങ്ങളിൽ ആവുന്നവ യൊക്കെ ചെയ്യുക.

  • ഭൂമിഗീതങ്ങൾ എന്ന കവിതയിൽ കവി ആവിഷ്കരിക്കുന്ന ദർശനം എന്ത്? ഒരു കുറിപ്പ് എഴുതുക.
  • ഭൂമിഗീതങ്ങൾ എന്ന കവിതയിലെ ഉള്ളടക്കം ആവിഷ്കരിക്കാൻ ഒരു ലഘു നാടകം രചിക്കുക.
  • ഭൂമിഗീതങ്ങൾ എന്ന കവിതയിലെ ഉള്ളടക്കം ആവിഷ്കരിക്കാൻ ഒരു ചെറു സിനിമക്ക് തിരക്കഥ  രചിക്കുക.
  • ഭൂമിഗീതങ്ങൾ എന്ന കവിതയിലെ ഉള്ളടക്കം ആവിഷ്കരിക്കാൻ ഒരു കത്ത്  തയ്യാറാക്കുക
  • ഭൂമിഗീതങ്ങൾ എന്ന കവിതയിലെ ഉള്ളടക്കം ആവിഷ്കരിക്കാൻ കുറേ മുദ്രാവാക്യങ്ങൾ തയ്യാറാക്കുക
  • ഭൂമിഗീതങ്ങൾ എന്ന കവിതയുമായി സമാനതയുള്ള മറ്റു കവിതകളുടെ പേർ പറയുക
  • ഈ കവിത നന്നാ‍യി ഈണം കൊടുത്ത് പാടുക
  • ഈ കവിത നൃത്തരൂപത്തിൽ അവതരിപ്പിക്കുക
  • ഈ കവിതയിൽ പറയുന്ന പ്രശ്നങ്ങൾ വിശദമാക്കുന്ന ചിത്രങ്ങൾ നെറ്റിൽ നിന്ന് കണ്ടെത്തുക
  • ഈ കവിതയിലെ ഉള്ളടക്കം വിശദമാക്കുന്ന സ്ന്ദേശവാക്യങ്ങൾ രചിക്കുക.
  • ഈ കവിതയിലെ പ്രശ്നങ്ങൾ ലിസ്റ്റ് ചെയ്യുക
  • ഈ കവിത മനസ്സിലിട്ടുകൊണ്ട് ലോക പരിസ്ഥിതി ദിനത്തിൽ നമ്മുടെ സ്കൂളിൽ ചെയ്യേണ്ട പരിപാടികൾ തയ്യാറാ‍ക്കുക
  • ഈ ചിത്രത്തിന്ന് അനുയോജ്യമായ ഒരു പാട്ട് എഴുതുക (picture)
  • ഈ phOtoക്ക് ഒരു അടിക്കുറിപ്പ് എഴുതുക.(picture)
  • .
  • .
  • .

ഇങ്ങനെ നിരവധി പ്രവർത്തനങ്ങൾ കൊടുക്കുമ്പോൾ അവനവന്റെ ശേഷിക്കനുസരിച്ച് എല്ലാ കുട്ടിക്കും പ്രതികരിക്കാൻ കഴിയില്ലേ? എല്ലാ പ്രവർത്തനത്തിന്നും ഒരേ സ്കോർ ആവില്ല. എന്നാൽ ഒരു നിശ്ചിത സമയത്തിന്നുള്ളിൽ (2 ദിവസം….4 പീരിയേഡ്…)കുറേ പ്രവർത്തനങ്ങൾ ചെയ്യാനാവുന്നതോടെ അധിക സ്കോറിൽ എത്താൻ കഴിയില്ലേ?

പ്രവർത്തനം സ്കോർ
  1. ദർശനം കുറിപ്പ്
  2. കത്ത്
  3. ചിത്രം
  4. കാർട്ടൂൺ
  5. നൃത്തം
  6. കവിതകളുടെ പേർ
  7. നെറ്റിൽ നിന്ന് ചിത്രം
3

3

1

1

2

1

3

രണ്ടോ മൂന്നോ പ്രവർത്തനം ചെയ്യുന്നതൊടെ നല്ല സ്കോറ് ലഭിക്കും

ഇതു പാരമ്പര്യ രീതിയിലുള്ള ചോയ്സ് അല്ല. ഒരേ പ്രശ്നത്തിന്റെ വിവിധ മാനങ്ങൾ ഉപയോഗിച്ചു കാവ്യാസ്വാദനം എന്ന ശേഷി വികസിപ്പിക്കുകയാണ്. സാധ്യതകൾ പ്രയോജനപ്പെടുത്തലാണ്.

PDF file here