Posts Tagged ‘Malayalam’

ആഴ്ചയിൽ ഒരു പുതിയ ബ്ലോഗ് പരിചയപ്പെടൂ

Saturday, July 17th, 2010

untitled22

ബ്ലോഗ് 1 ബ്ലോഗ്ഗ് 2
untitled11

“അന്നം” വിശദീകരണം തരൂ!

Sunday, July 4th, 2010

ഒമ്പതാം ക്ലാസ് മലയാളം എ ടെക്സ്റ്റിൽ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെഎന്ന കവിത. അതിലെ ഒരീരടി ഇങ്ങനെ:

“കൂടൽ മാണിക്യത്തിലെ സദ്യ നീ ഉണ്ടിട്ടുണ്ടോ

പാടിഞാൻ പുകഴ്ത്താം, കെങ്കേമമപ്പുളിങ്കറി!Annamകേൾക്കാം

ഇതു വിശദീകരിക്കുന്നത് എങ്ങനെന്നു പറയൂ. അമ്പലപ്പുഴ പാൽ‌പ്പായസം, രാമശ്ശേരി ഇഡ്ഡലി ഗുരുവായൂരെ വെണ്ണ, ആലത്തിയൂരെ വടമാല, ആറാട്ടുകടവിലെ കഞ്ഞി,പഴനിയിലെ പഞ്ചാമൃതം, തിരുപ്പതി ലഡ്ഡു, ശബരിമല അരവണ, വാഴേങ്കട കദളിപ്പഴം,തിരുവിഴ എണ്ണ, (അപൂർണ്ണമായ ഈ ലിസ്റ്റ് പൂർത്തിയാക്കൂ ) എന്നൊക്കെ പറയുമ്പോലെ വിശേഷപ്പെട്ടതും പ്രസിദ്ധവും ആണോ കൂടൽമാണിക്യത്തെ പുളിങ്കറി?

ICT ക്ലാസുകൾ എന്തെന്തു സാധ്യതകൾ ഉണ്ടാക്കുന്നുണ്ട്?

Thursday, June 24th, 2010

(കൂട്ടിച്ചേർക്കുക; കമന്റുക)

“…………….ശാസ്ത്രക്ലാസുകളിൽ ഒരു ലാബ് ആക്ടിവിറ്റി നൽകുന്ന ഊർജ്ജം പണ്ടേ നാം അനുഭവിച്ചതാണ്. അതിലധികം ഉണർവ്വ് ഒരു ഐ.ടി.വിഡ്ജറ്റ് ക്ലാസ്മുറിയിൽ സൃഷ്ടിക്കും.
ഇങ്ങനെയുള്ള ചെറിയതുടക്കങ്ങൾ കമ്പ്യൂട്ടറുകളുടേയും ഇന്റർനെറ്റിന്റേയും വലിയ ലോകത്തേക്ക് നമ്മുടെ കുട്ടികളെ നയിക്കും. നോക്കൂ: നമ്മുടെ ക്ലാസിലെ എല്ലാ കുട്ടികൾക്കും നമുക്കും സ്വന്തമായൊരു നെറ്റിടം-ബ്ലോഗ്, റ്റ്വിറ്റർ, ഇ-മെയിൽ അഡ്രസ്സ്…തുടങ്ങിയവയുണ്ടെങ്കിൽ എന്തെന്തു ഫലപ്രദമാകും അധ്യയനം? 10-4 ക്ലാസ്മുറികൾ 24 മണിക്കൂർ പഠനമുറികളായി മാറും.റ്റ്വിറ്ററിലൂടെ ഒരു ചോദ്യം ഉന്നയിക്കുകയും ലോകത്ത് മറ്റെവിടെയോ ഇരിക്കുന്ന മറ്റൊരാൾ അതിന്ന് ഉത്തരം പറഞ്ഞുകൊടുക്കുകയും ചെയ്യുന്ന അവസ്ഥ നമ്മുടെ കുട്ടികളെ ഇന്നത്തെനിലയിൽ നിന്നു ബഹുകാതം മുന്നിലേക്ക് നയിക്കും.അറിവിന്റെ സുഖം ലഭിക്കുന്ന കുട്ടി കൂടുതൽ നല്ല പൌരനായി-ലോകപൌരനായി വളരും. വിശ്വമാനവൻ എന്നൊക്കെ നാം പറയുന്ന അവസ്ഥ.സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും ലോകങ്ങൾ ഉയരും.”

ReadmOre: