Posts Tagged ‘incandescent lamp’

എഡിസനും വൈദ്യുത ബള്‍ബും

Saturday, July 17th, 2010

വൈദ്യുത ബള്‍ബ് കണ്ടുപിടിച്ചത് ആരാണ് എന്ന ചോദ്യത്തിന് ക്വിസ് മത്സരങ്ങളില്‍ തോമസ്ആല്‍വാഎഡിസന്‍ എന്ന ശരിയുത്തരം നല്‍കുന്ന കുട്ടികളുടെ എണ്ണം വളരെ കൂടുതലായിരിക്കും.

468px-Thomas_Edison2

എന്നാല്‍ എഡിസന്റെ കണ്ടെത്തലിന് എത്രയോ മുമ്പ് തന്നെ പലതരം ഇന്‍കാന്‍ഡിസെന്റ് ലാമ്പുകളും പരീക്ഷിക്കപ്പെടുകയും പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട് എന്നതാണ് വസ്തുത.

ബള്‍ബിന്റെ ചരിത്രം 1800 ല്‍ ജ്വലിക്കുന്ന വൈദ്യുതകമ്പിയുടെ പരീക്ഷണം പ്രദര്‍ശിപ്പിച്ച അലെസ്സാന്‍ഡ്രോവോള്‍ട്ട എന്ന ശാസ് ത്രജ്ഞനില്‍ നിന്ന് തുടങ്ങുന്നു എന്നറിയുന്നത് കൗതുകകരമായിരിക്കും.തുടര്‍ന്ന് ഒട്ടേറെ ശാസ് ത്ര‍ജ്ഞന്‍മാര്‍ വൈദ്യുതവിളക്കുകളുടെ വിവിധ മാതൃകകള്‍ പരീക്ഷിച്ച് പ്രദര്‍ശിപ്പിക്കുകയുണ്ടായിട്ടുണ്ട്.എന്നാല്‍ അവയൊന്നും നിത്യജീവിതത്തില്‍ ഉപയോഗിക്കുന്നതിനോ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതിനോ പറ്റാത്തവിധം അല്‍പ്പായുസ്സുകളായിരുന്നു.

യഥാര്‍ത്ഥത്തില്‍ എഡിസന്‍ ചെയ്തത് എന്താണ്?വളരെയധികം ശൂന്യമാക്കപ്പെട്ട ഒരു ബള്‍ബിനകത്ത് ഉയര്‍ന്ന പ്രതിരോധമുള്ള ഒരു ഫിലമെന്റിലൂടെ വൈദ്യുതി കടത്തിവിട്ടാല്‍ അതിന് ദീര്‍ഘനേരം പ്രകാശിക്കാന്‍ കഴിയും എന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍.ഈ കണ്ടെത്തലായിരുന്നു വൈദ്യുത ബള്‍ബിന്റെ വാണിജ്യോല്‍പ്പാദനത്തിലേക്കും വ്യാപകമായ ഉപയോഗത്തിലേക്കും നയിച്ചത്.

FirstEdisonBulb1879 ഡിസംമ്പറില്‍ മെന്‍ലോ പാര്‍ക്കില്‍ പ്രദര്‍ശിപ്പിച്ച എഡിസന്‍ നിര്‍മ്മിച്ച ആദ്യത്തെ വിജയകരമായ വൈദ്യുതബള്‍ബ്